ഇന്ത്യന്‍ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്. അപ്പോള്‍ തേനിലിട്ട നെല്ലിക്കയുടെ ഗുണങ്ങള്‍ ഒന്നാലോചിച്ച് നോക്കൂ...
തേന്‍ നെല്ലിക്ക എന്ന് കേള്‍ക്കുമ്പോഴെ വായിലൂടെ വെളളമൂറുന്നുണ്ടോ? ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. അവ എന്തൊക്കെയാണെന്ന് നമുക്കു നോക്കാം...
വിറ്റാമിൻ C, ആന്റി ഓക്സിഡന്റസ്, ഫൈബർ,മിനറൽസ്,
കാൽസ്യം എന്നിവയാൽ സമ്പന്നമാണ് തേൻ നെല്ലിക്ക.അതുകൊണ്ട്തന്നെ തേൻ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയുന്നതിനും കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും തേൻ നെല്ലിക്ക സഹായിക്കുന്നു
ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ ,ആസ്ത്മ
എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ഇതിൽ അല്പം ഇഞ്ചിനീര് കൂടി ചേർത്താൽ ഗുണം ഇരട്ടിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. അസിഡിറ്റി ,മലബന്ധം, പൈല്‍സ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി കൂടിയാണിത്. വിശപ്പു വര്‍ദ്ധിപ്പിക്കുന്നതിനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി അമിതവണ്ണം , ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.
ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കും വന്ധ്യതാപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണ് തേൻ നെല്ലിക്ക.
ആരോഗ്യപ്രശ്നങ്ങൾക്കു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് തേൻ നെല്ലിക്ക.മുടി കൊഴിച്ചിൽ അകറ്റി മുടി വളരുന്നതിനും മുടി നരക്കാതിരിക്കാനും നല്ലൊരു പരിഹാരമാണ് തേൻ നെല്ലിക്ക.ചെറുപ്പം നിലനിർത്താനും ഇത് ഏറെ സഹായകം.മുഖത്തു ചുളിവുകൾ വരുന്നത് തടയുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു..
ചേരുവകള്‍:-
1.നെല്ലിക്ക- രണ്ട് കിലോ
2.ശര്‍ക്കര- രണ്ട് കിലോ
3.തേന്‍- രണ്ട് കിലോ
തയ്യാറാക്കുന്ന വിധം:-
നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളിലായി കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക.
വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക.
പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.
ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്ത് ഉപയോഗിക്കാം