ഈ കര്‍ക്കിടക മാസത്തില്‍ ശരീരബലം വീണ്ടെടുക്കാനും രോഗപ്രതിരോധശേഷി വര്ധിടപ്പിക്കാനും, നടുവേദന, പുറംവേദന, അടി, ഇടി, വീഴ്ചമൂലം ശരീരത്തിനുണ്ടായ ക്ഷതം എന്നിവ മാറിക്കിട്ടുവാനും. കര്ക്കടടകക്കഞ്ഞി കഴിക്കുന്നത് ആവശ്യമാകുന്നു. എല്ലാവരും ഇതു പ്രയോജനപ്പെടുത്തുക.
ചെലവുകുറഞ്ഞ രീതിയില്‍ കര്ക്കടടകക്കഞ്ഞി വീട്ടില്ത്ത ന്നെ തയ്യാറാക്കാം.
വേണ്ട സാധനങ്ങള്‍ :-
1.ഞവരയരി,
2.വിഴാലരി,
3.കാര്കോികിലരി,
4.ചെറുപുന്നയരി,
5.കുടകപ്പാലയരി,
6.ആശാളിയരി
7.കൊത്തമല്ലി,
8.ഏലത്തരി,
9.പെരുംജീരകം,
10.ഉലുവ,
11.ജീരകം,
12.തിപ്പല്ലി,
13.ചുക്ക്,
14.അയമോദകം,
15.ദേവതാരം,
16.ജാതിപത്രി,
17.ഗ്രാമ്പുവ്,
18.വരട്ടുമഞ്ഞള്‍,
19.ഉഴിഞ്ഞ
20.ചങ്ങലംപരണ്ട,
21.കാട്ടുതിപ്പലിവേര്,
22.കാട്ടുമുളകിന്വേരര്,
23.തഴുതാമവേര്,
24.ചെറുവൂളവേര്,
25.കുറുന്തോട്ടിവേര്,
26.കരിങ്കുറുഞ്ഞിവേര്,
27.പുത്തരിച്ചുണ്ടവേര്,
28.കരിവേലംപട്ട
ഇവ സമം പൊടിച്ച് 7മുതല്‍ 15 ഗ്രാംവരെ കിഴികെട്ടിയിട്ട് ഒന്നരയിടങ്ങഴിവെള്ളത്തില്‍ കഷായംവച്ച് പകുതിവറ്റിച്ച് (മൂന്നു നാഴിയാക്കി) 70 ഗ്രാം ഞവരയരിയിട്ട് നന്നായി വേവിച്ച് പശുവിന്‍ പാലോ നാളികേര പാലോ, ആവശ്യാനുസരണം ഒഴിച്ച് ഒരു കദളിപഴം അരിഞ്ഞിട്ട് ഒരു ടീസ്പൂണ്‍ മുന്തിരങ്ങാപ്പഴം, ഒന്നോ രണ്ടോ ഈന്തപ്പഴം അരിഞ്ഞിട്ട് രണ്ട് ചുവന്നുള്ളി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് (കൊളസ്ട്രോള്‍ ഉള്ളവര്‍ നെയ്യ് ഉപേക്ഷിക്കുക) മധുരം ആവശ്യമുള്ളവര്‍ അല്പ്പം നല്ല കരിപ്പെട്ടി & ശര്‍ക്കര ചേര്‍ത്തു ചെറുചൂടോടെ കഞ്ഞികുടിക്കുക.
ഏഴുമുതല്‍ 14 ദിവസംവരെ രാവിലെയോ രാത്രിയിലോ ഒരുനേരം കഞ്ഞികുടിക്കുക.
No comments:
Post a Comment