Saturday, 21 July 2018

നീല ചായ

നീലച്ചായ പതിവാക്കാം, അഴകും ആരോഗ്യവും സ്വന്തമാക്കാം..

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, വൈറ്റ് ടീ, അങ്ങനെ ചായയുടെ പട്ടിക നീളുകയാണ്..പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ് ബ്ലൂ ടീ. അഴകും ആരോഗ്യവും തരുന്ന നീലച്ചായ ഉണ്ടാക്കുന്നതാവട്ടെ നമ്മുടെ നാട്ടില്‍ സുലഭമായ നീല ശംഖുപുഷ്പം ഉപയോഗിച്ചാണ്.കഫിൻ അടങ്ങിയിട്ടില്ല എന്നത് നീല ചായയുടെ ഒരു പ്രത്യേകത ആണ്. ബ്ലൂ ടീ യുടെ ഔഷധഗുണങ്ങൾ നമുക്കു മനസിലാക്കാം

★ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് ★

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാന ഗുണം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

★ആന്റി ഡയബറ്റിക്★

ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിൽ നിന്നും ഗ്ലുക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു type 2 പ്രമേഹം തടയാൻ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയുന്നതിനും ഹൃദയാരോഗ്യത്തിനും നീലച്ചായ ഉത്തമം.

★മുടിക്കും ചര്‍മ്മസൗന്ദര്യത്തിനും★

നീല ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നു. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും നീലച്ചായയ്ക്ക് കഴിയും.

★ബുദ്ധിവികാസത്തിന്★

ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീലച്ചായ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഓർമശക്തി വർധിപ്പിക്കുകയും ചെയുന്നു.

★വിഷാദമകറ്റാന്‍★

നീലച്ചായയിലടങ്ങിയിരിക്കുന്ന anxiolytic properties മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും വിഷാദ രോഗത്തെ ചെറുക്കാനും സഹായിക്കും.

★ക്യാന്‍സര്‍ പ്രതിരോധം★

നീലച്ചായയിലടങ്ങിയിരിക്കുന്ന
ആന്റി ഓക്‌സിഡന്റുകള്‍ക്ക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രത കുറയ്ക്കുന്നു.

★ആസ്ത്മയ്ക്ക് ശമനം ★

ചുമ ,ജലദോഷം ,ആസ്ത്മ ഇവയിൽ നിന്നെല്ലാം ആശ്വാസമേകാൻ നീലച്ചായയ്ക്ക്‌ കഴിയും.ശ്വാസകോശത്തിൽ നിന്നും ശ്വാസനാളിയിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു .നല്ലൊരു expectorant ആയി പ്രവർത്തിക്കുന്നു....

ആവശ്യമുള്ള സാധനങ്ങൾ :-

1.ശങ്കുപുഷ്പം(butterfly pea) -4
2.വെള്ളം - 250ml
3.തേൻ -(ആവശ്യത്തിന്)
4.ചെറുനാരങ്ങാ നീര് -2 drops

ഉണ്ടാക്കുന്ന വിധം :-

കഴുകി വൃത്തിയാക്കിയ ശങ്കുപുഷ്പം ഒരു bowl ഇൽ ആക്കുക.ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് 10 min വെക്കുക.ശേഷം പൂക്കൾ നന്നായി ഞരടി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക്‌ ആവശ്യത്തിനു തേനും നാരങ്ങാനീരും ചേർക്കുക..

No comments:

Post a Comment