Saturday, 21 July 2018

തേന്‍ നെല്ലിക്ക

ഇന്ത്യന്‍ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കയുടെ ഗുണങ്ങള്‍ ഒന്നാലോചിച്ച് നോക്കൂ...

തേന്‍ നെല്ലിക്ക എന്ന് കേള്‍ക്കുമ്പോഴെ  വായിലൂടെ വെളളമൂറുന്നുണ്ടോ? ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. അവ എന്തൊക്കെയാണെന്ന് നമുക്കു നോക്കാം...
വിറ്റാമിൻ C, ആന്റി ഓക്സിഡന്റസ്, ഫൈബർ,മിനറൽസ്,
കാൽസ്യം എന്നിവയാൽ സമ്പന്നമാണ് തേൻ നെല്ലിക്ക.അതുകൊണ്ട്തന്നെ തേൻ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയുന്നതിനും കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും തേൻ നെല്ലിക്ക സഹായിക്കുന്നു

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ ,ആസ്ത്മ
എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ഇതിൽ അല്പം ഇഞ്ചിനീര് കൂടി ചേർത്താൽ ഗുണം ഇരട്ടിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. അസിഡിറ്റി ,മലബന്ധം, പൈല്‍സ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി കൂടിയാണിത്. വിശപ്പു വര്‍ദ്ധിപ്പിക്കുന്നതിനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്.  ഇതുവഴി അമിതവണ്ണം , ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.
ആർത്തവസംബന്ധമായ  പ്രശ്നങ്ങൾക്കും വന്ധ്യതാപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണ് തേൻ നെല്ലിക്ക.
ആരോഗ്യപ്രശ്നങ്ങൾക്കു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് തേൻ നെല്ലിക്ക.മുടി കൊഴിച്ചിൽ അകറ്റി മുടി വളരുന്നതിനും മുടി നരക്കാതിരിക്കാനും നല്ലൊരു പരിഹാരമാണ് തേൻ നെല്ലിക്ക.ചെറുപ്പം നിലനിർത്താനും ഇത് ഏറെ സഹായകം.മുഖത്തു ചുളിവുകൾ വരുന്നത് തടയുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു..

ചേരുവകള്‍:-

1.നെല്ലിക്ക- രണ്ട് കിലോ
2.ശര്‍ക്കര- രണ്ട് കിലോ
3.തേന്‍- രണ്ട് കിലോ

തയ്യാറാക്കുന്ന വിധം:-

നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളിലായി കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക.
വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക.
പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.
ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്ത് ഉപയോഗിക്കാം

നീല ചായ

നീലച്ചായ പതിവാക്കാം, അഴകും ആരോഗ്യവും സ്വന്തമാക്കാം..

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, വൈറ്റ് ടീ, അങ്ങനെ ചായയുടെ പട്ടിക നീളുകയാണ്..പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ് ബ്ലൂ ടീ. അഴകും ആരോഗ്യവും തരുന്ന നീലച്ചായ ഉണ്ടാക്കുന്നതാവട്ടെ നമ്മുടെ നാട്ടില്‍ സുലഭമായ നീല ശംഖുപുഷ്പം ഉപയോഗിച്ചാണ്.കഫിൻ അടങ്ങിയിട്ടില്ല എന്നത് നീല ചായയുടെ ഒരു പ്രത്യേകത ആണ്. ബ്ലൂ ടീ യുടെ ഔഷധഗുണങ്ങൾ നമുക്കു മനസിലാക്കാം

★ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് ★

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാന ഗുണം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

★ആന്റി ഡയബറ്റിക്★

ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിൽ നിന്നും ഗ്ലുക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു type 2 പ്രമേഹം തടയാൻ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയുന്നതിനും ഹൃദയാരോഗ്യത്തിനും നീലച്ചായ ഉത്തമം.

★മുടിക്കും ചര്‍മ്മസൗന്ദര്യത്തിനും★

നീല ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നു. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും നീലച്ചായയ്ക്ക് കഴിയും.

★ബുദ്ധിവികാസത്തിന്★

ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീലച്ചായ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഓർമശക്തി വർധിപ്പിക്കുകയും ചെയുന്നു.

★വിഷാദമകറ്റാന്‍★

നീലച്ചായയിലടങ്ങിയിരിക്കുന്ന anxiolytic properties മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും വിഷാദ രോഗത്തെ ചെറുക്കാനും സഹായിക്കും.

★ക്യാന്‍സര്‍ പ്രതിരോധം★

നീലച്ചായയിലടങ്ങിയിരിക്കുന്ന
ആന്റി ഓക്‌സിഡന്റുകള്‍ക്ക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രത കുറയ്ക്കുന്നു.

★ആസ്ത്മയ്ക്ക് ശമനം ★

ചുമ ,ജലദോഷം ,ആസ്ത്മ ഇവയിൽ നിന്നെല്ലാം ആശ്വാസമേകാൻ നീലച്ചായയ്ക്ക്‌ കഴിയും.ശ്വാസകോശത്തിൽ നിന്നും ശ്വാസനാളിയിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു .നല്ലൊരു expectorant ആയി പ്രവർത്തിക്കുന്നു....

ആവശ്യമുള്ള സാധനങ്ങൾ :-

1.ശങ്കുപുഷ്പം(butterfly pea) -4
2.വെള്ളം - 250ml
3.തേൻ -(ആവശ്യത്തിന്)
4.ചെറുനാരങ്ങാ നീര് -2 drops

ഉണ്ടാക്കുന്ന വിധം :-

കഴുകി വൃത്തിയാക്കിയ ശങ്കുപുഷ്പം ഒരു bowl ഇൽ ആക്കുക.ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് 10 min വെക്കുക.ശേഷം പൂക്കൾ നന്നായി ഞരടി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക്‌ ആവശ്യത്തിനു തേനും നാരങ്ങാനീരും ചേർക്കുക..

കര്‍ക്കിടക കഞ്ഞി

ഈ കര്‍ക്കിടക മാസത്തില്‍ ശരീരബലം വീണ്ടെടുക്കാനും രോഗപ്രതിരോധശേഷി വര്ധിടപ്പിക്കാനും, നടുവേദന, പുറംവേദന, അടി, ഇടി, വീഴ്ചമൂലം ശരീരത്തിനുണ്ടായ ക്ഷതം എന്നിവ മാറിക്കിട്ടുവാനും. കര്ക്കടടകക്കഞ്ഞി കഴിക്കുന്നത്‌ ആവശ്യമാകുന്നു. എല്ലാവരും ഇതു പ്രയോജനപ്പെടുത്തുക.
ചെലവുകുറഞ്ഞ രീതിയില്‍ കര്ക്കടടകക്കഞ്ഞി വീട്ടില്ത്ത ന്നെ തയ്യാറാക്കാം.

വേണ്ട സാധനങ്ങള്‍ :-

1.ഞവരയരി,
2.വിഴാലരി,
3.കാര്കോികിലരി,
4.ചെറുപുന്നയരി,
5.കുടകപ്പാലയരി,
6.ആശാളിയരി
7.കൊത്തമല്ലി,
8.ഏലത്തരി,
9.പെരുംജീരകം,
10.ഉലുവ,
11.ജീരകം,
12.തിപ്പല്ലി,
13.ചുക്ക്,
14.അയമോദകം,
15.ദേവതാരം,
16.ജാതിപത്രി,
17.ഗ്രാമ്പുവ്,
18.വരട്ടുമഞ്ഞള്‍,
19.ഉഴിഞ്ഞ
20.ചങ്ങലംപരണ്ട,
21.കാട്ടുതിപ്പലിവേര്,
22.കാട്ടുമുളകിന്വേരര്,
23.തഴുതാമവേര്,
24.ചെറുവൂളവേര്,
25.കുറുന്തോട്ടിവേര്,
26.കരിങ്കുറുഞ്ഞിവേര്,
27.പുത്തരിച്ചുണ്ടവേര്,
28.കരിവേലംപട്ട

ഇവ സമം പൊടിച്ച് 7മുതല്‍ 15 ഗ്രാംവരെ കിഴികെട്ടിയിട്ട് ഒന്നരയിടങ്ങഴിവെള്ളത്തില്‍ കഷായംവച്ച് പകുതിവറ്റിച്ച് (മൂന്നു നാഴിയാക്കി) 70 ഗ്രാം ഞവരയരിയിട്ട് നന്നായി വേവിച്ച് പശുവിന്‍ പാലോ നാളികേര പാലോ, ആവശ്യാനുസരണം ഒഴിച്ച് ഒരു കദളിപഴം അരിഞ്ഞിട്ട് ഒരു ടീസ്പൂണ്‍ മുന്തിരങ്ങാപ്പഴം, ഒന്നോ രണ്ടോ ഈന്തപ്പഴം അരിഞ്ഞിട്ട് രണ്ട് ചുവന്നുള്ളി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് (കൊളസ്ട്രോള്‍ ഉള്ളവര്‍ നെയ്യ് ഉപേക്ഷിക്കുക) മധുരം ആവശ്യമുള്ളവര്‍ അല്പ്പം നല്ല കരിപ്പെട്ടി & ശര്‍ക്കര ചേര്‍ത്തു ചെറുചൂടോടെ കഞ്ഞികുടിക്കുക.
ഏഴുമുതല്‍ 14 ദിവസംവരെ രാവിലെയോ രാത്രിയിലോ ഒരുനേരം കഞ്ഞികുടിക്കുക.